അഭിറാം മനോഹർ|
Last Modified ചൊവ്വ, 1 മാര്‍ച്ച് 2022 (19:59 IST)
യുക്രെയ്‌ൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിന്റെ ബ്ലാക്ക് ബെൽറ്റ് തിരിച്ചെടുത്ത് വേൾഡ് തായ്‌ക്വാണ്ടോ ഫെഡറേഷൻ. നേരത്തെ വേള്‍ഡ് ജൂഡോ ഫെഡറേഷനിലെ പദവികള്‍ പുടിന് നഷ്ടമായിരുന്നു.
യുക്രെയ്‌നിൽ
റഷ്യ നടത്തുന്ന അധിനിവേശത്തിന് എതിർപ്പ് അറിയിച്ചുകൊണ്ടാണ് വേൾഡ് തായ്ക്വാണ്ടോയുടെ നടപടി.യുക്രൈനിലൈ നിരപരാധികളായ ജനങ്ങള്‍ക്ക് മേല്‍ നടത്തുന്ന ക്രൂരമായ ആക്രമണങ്ങളില്‍ വേള്‍ഡ് തായ്ക്വാണ്ടോ ശക്തമായി അപലപിക്കുന്നു. കീഴടങ്ങളിനേക്കാൾ വിലയേറിയതാണ് സമാധാനം വേൾഡ് തായ്‌ക്വാണ്ടോ ട്വിറ്ററിലൂടെ അറിയിച്ചു.
2013 നവംബറിലാണ് പുടിന് ഓണററി ബ്ലാക്ക് ബെല്‍റ്റ് നല്‍കിയിരുന്നത്. അതേസമയം ഇന്റര്‍നാഷണല്‍ ഒളിംപിക് കമ്മിറ്റിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട്, വേള്‍ഡ് തായ്ക്വാണ്ടോ മത്സരങ്ങളില്‍ റഷ്യയുടെയോ ബെലാറസിന്റെയോ ദേശീയ പതാകകള്‍ ഉയർത്തില്ലെന്നും തീരുമാനമായി.
യുക്രൈനിലെ ജനങ്ങള്‍ക്കൊപ്പമാണെന്നും ഈ യുദ്ധത്തിന് എത്രയും വേഗം സമാധാനപരമായ ഒരു അവസാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും വേൾഡ് തായ്ക്വാണ്ടോ വ്യക്തമാക്കി.