ഭീതി വിട്ടൊഴിയാതെ വിപണി, നിഫ്‌റ്റി 17,000ന് താ‌ഴെ

അഭിറാം മനോഹർ| Last Modified ചൊവ്വ, 30 നവം‌ബര്‍ 2021 (16:54 IST)
കൊവിഡ് 19 വാക്‌സിനുകൾ ഒമിക്രോണിനെ പ്രതിരോധിക്കുന്നതിൽ ഫലപ്രദമാകില്ലെന്ന യുഎസ് ഫാർമ കമ്പനിയായ മൊഡേണയുടെ നിരീ‌ക്ഷണത്തിൽ വിപണി നഷ്ടത്തിൽ ക്ലോസ് ചെയ്‌തു.

നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചതെങ്കിലും 195.71 പോയന്റ് നഷ്ടത്തിൽ 57,064.87ലാണ് സെൻസെക്‌സ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 81.40 പോയന്റ് താഴ്ന്ന് 16,972.60ലുമെത്തി. ദിനവ്യാപാരത്തിലെ ഉയർന്നനിലാവാരമായ 17,325ൽനിന്ന് നിഫ്റ്റി 394 പോയന്റാണ് താഴെപ്പോയത്.

പവർഗ്രിഡ്, ടൈറ്റാൻ, ബജാജ് ഫിൻസർവ്, സൺ ഫാർമ, ആക്‌സിസ് ബാങ്ക്, ടിസിഎസ് തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കി. പ്രധാന സൂചികകൾ നഷ്ടം നേരിട്ടപ്പോൾ തിരെഞ്ഞെടുത്തകോഹരികളിൽ മുന്നേറ്റം പ്രകടമായി. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.3ശതമാനവും സ്‌മോൾ ക്യാപ് സൂചിക 1.5ശതമാനവും നേട്ടമുണ്ടാക്കി.

മെറ്റൽ സൂചിക രണ്ടുശതമാനം താഴ്ന്നു. ബാങ്ക്, ഓട്ടോ, പവർ സൂചികകളും നഷ്ടംനേരിട്ടു. ഐടി, റിയാൽറ്റി, എഫ്എംസിജി ഓഹരികൾ നേട്ടമുണ്ടാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :