റിപ്പോ നിരക്കിൽ 0.5 % കൂട്ടി, പലിശനിരക്കുകൾ ഉയരും

അഭിറാം മനോഹർ| Last Modified വെള്ളി, 30 സെപ്‌റ്റംബര്‍ 2022 (14:46 IST)
വിലക്കയറ്റത്തെ പിടിച്ചുനിർത്താൻ നടപടികളുമായി ആർബിഐ. പണപ്പെരുപ്പത്തെ തുടർന്ന് ഇത്തവണ 0.5% വർധനയാണ് റിസർവ് ബാങ്ക് വരുത്തിയത്. ഇതോടെ ബാങ്കുകൾക്ക് ആർബിഐ നൽകുന്ന ഹ്രസ്വകാലയളവിൽ നൽകുന്ന വായ്പയായ റിപ്പോ 5.90 ശതമാനമായി.

വിപണിയിലെ പണലഭ്യത നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായി മാർജിനൽ സ്റ്റാൻഡിങ് ഫെസിലിറ്റി 5.65 ശതമാനത്തിൽ നിന്ന് 6.15 ശതമാനമായും സ്റ്റാൻഡിങ് ഡെപ്പോസിറ്റ് ഫെസിലിറ്റി നിരക്ക് 5.15 ശതമാനത്തിൽ നിന്ന് 5.65 ശതമാനമായും പരിഷ്കരിച്ചു. 2022-23 സാമ്പത്തിക വർഷം പ്രതീക്ഷിക്കുന്ന വളർച്ച 7.2 ശതമാനത്തിൽ നിന്ന് 7 ശതമാനമായി കുറച്ചതായി ആർബിഐ ഗവർണർ ശക്തികാന്ത ദാസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :