സെൻസെക്‌സ് 372 പോയൻ്റ് നഷ്ടത്തിൽ ക്ലോസ് ചെയ്തു, നിഫ്റ്റി വീണ്ടും 16,000ന് താഴെ

അഭിറാം മനോഹർ| Last Modified ബുധന്‍, 13 ജൂലൈ 2022 (18:04 IST)
കനത്ത ചാഞ്ചാട്ടം നേരിട്ട സൂചികകൾ മൂന്നാമത്തെ ദിവസവും നഷ്ടത്തിൽ ക്ലോസ് ചെയ്തു. നിഫ്റ്റി വീണ്ടും 16,000ന് താഴെയെത്തി.സെന്‍സെക്‌സ് 372.46 പോയന്റ് നഷ്ടത്തില്‍ 53,514.15ലും നിഫ്റ്റി 91.60 പോയന്റ് താഴ്ന്ന് 15,966.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

യുഎസിലെ പണപ്പെരുപ്പ നിരക്കുകൾ രാത്രിയിൽ വരാനിരിക്കെ നിക്ഷേപകർ കരുതലെടുത്തതാണ് വിപണിയെ ബാധിച്ചത്. ജൂണിലെ പണപ്പെരുപ്പനിരക്ക് 8.8 ശതമാനമായി കുതിച്ചേക്കാമെന്നാണ് വിലയിരുത്തൽ.സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി എഫ്എംസിജി, മെറ്റല്‍, ഫാര്‍മ എന്നിവ ഒരുശതമാനത്തോളം നേട്ടമുണ്ടാക്കി. ഓയിൽ ആൻഡ് ഗ്യാസ്, പവർ സൂചികകൾ ഒരുശതമാനം താഴുകയും ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :