ഐടി, മെറ്റൽ ഓഹരികളിൽ സമ്മർദ്ദം: സൂചികകൾ നഷ്ടഐടി, മെറ്റൽ ഓഹരികളിൽ സമ്മർദ്ദം: സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തുത്തിൽ ക്ലോസ് ചെയ്തു

അഭിറാം മനോഹർ| Last Modified തിങ്കള്‍, 11 ജൂലൈ 2022 (17:05 IST)
തുടക്കത്തിലെ നഷ്ടത്തിന് ശേഷം തിരിച്ചുവന്ന വിപണി നേരിയ നഷ്ടത്തിൽ ക്ലോസ് ചെയ്തു. ഐടി, മെറ്റൽ സൂചികകളിലെ സമ്മർദ്ദമാണ് വിപണിയെ നഷ്ടത്തിലാക്കിയത്.സെന്‍സെക്‌സ് 86.61 പോയന്റ് താഴ്ന്ന് 54,395.23ലും നിഫ്റ്റി 4.60 പോയന്റ് നഷ്ടത്തില്‍ 16,216ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

നടപ്പ് സാമ്പത്തിക വർഷത്തെ കമ്പനികളുടെ ആദ്യപാദഫലങ്ങൾ കാത്തിരിക്കുകയാണ് നിക്ഷേപകർ.ജൂണിലെ പണപ്പെരുപ്പ നിരക്കുകൾ ചൊവ്വാഴ്ച പുറത്തുവരും. സെക്ടറൽ സൂചികകളിൽ നിഫ്റ്റി ഓട്ടോ,മെറ്റൽ,ഓയിൽ ആൻഡ് ഗ്യാസ്,റിയാൽറ്റി,പവർ സൂചികകൾ 1-4 ശതമാനം ഉയർന്നു. അതേസമയം ഐടി സൂചിക 3 ശതമാനം താഴ്ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളാകട്ടെ 0.5-1 ശതമാനം നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :