ഓഹരി വിപണി വില്പന സമ്മർദ്ദത്തിൽ, പേടിഎം തകർച്ച തുടരുന്നു

അ‌ഭിറാം മനോഹർ| Last Modified തിങ്കള്‍, 22 നവം‌ബര്‍ 2021 (12:14 IST)
പുതിയ വ്യാപാര ആഴ്‌ചയുടെ ആദ്യ ദിവസവും സൂചികകളിൽ നേട്ടമില്ല. നി‌ഫ്‌റ്റി 17,500 നിലവാരത്തിലാണ് വ്യാപാരം നടത്തുന്നത്. മിക്കവാറും എല്ലാ സൂചികകളിലുമുണ്ടായ വില്പന സമ്മർദ്ദമാണ് വിപണിയെ ബാധിച്ചത്.
മിക്കവാറും എല്ലാ സൂചികകലിലുമുണ്ടായ വില്പന സമ്മർദ്ദമാണ് വിപണിയെ ബാധിച്ചത്.

സെൻസെക്‌സ് 202 പോയന്റ് നഷ്ടത്തിൽ 59,433ലും നിഫ്റ്റി 56 പോയന്റ് താഴ്ന്ന് 17,708ലുമാണ് വ്യാപാരം ആരംഭിച്ചത്. പേടിഎമ്മിന്റെ ഓഹരി വിലയിൽ വീണ്ടും 7.5ശതമാനം ഇടിവുണ്ടായി.

താരിഫ് ഉയർത്തിയതിനെതുടർന്ന് ഭാരതി യെർടെലിന്റെ ഓഹരി വിലയിൽ അഞ്ച് ശതമാനം കുതിപ്പുണ്ടായി. റിയാൽറ്റി, ഓട്ടോ തുടങ്ങി മിക്കവാറും സെക്ടറൽ സൂചികകൾ നഷ്ടത്തിലാണ്. ബിഎസ്ഇ മിഡ് ക്യാപ്, സ്‌മോൾ ക്യാപ് സൂചികകൾ ഒരുശതമാനത്തോളം ഇടിവ് നേരിട്ടു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :