അഭിറാം മനോഹർ|
Last Modified വെള്ളി, 22 ഒക്‌ടോബര്‍ 2021 (16:38 IST)
തുടർച്ചയായ നാലാം ദിവസവും ഓഹരിസൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്‌തു. സെൻസെക്സ് 101.88 പോയന്റ് നഷ്ടത്തിൽ 60,821.62ലും നിഫ്റ്റി 63.20 പോയന്റ് താഴ്ന്ന് 18,114.90 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
രണ്ടാം ദിവസവും ധനകാര്യ ഓഹരികളാണ് വലിയ വീഴ്‌ച്ചയിൽ നിന്നും വിപണിയെ കാത്തത്. തുടർച്ചയായ ലാഭമെടുപ്പാണ് വ്യാപാര ആഴ്ചയുടെ അവസാനദിനത്തിലും സൂചികളുടെ കരുത്ത് ചോർത്തിയത്. ഹിൻഡാൽകോ, കോൾ ഇന്ത്യ, ടാറ്റ മോട്ടോഴ്‌സ്, ഐടിസി, ടാറ്റാ കൺസ്യൂമർ പ്രൊഡക്ട്‌സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്.
ബാങ്ക് സൂചിക വീണ്ടും റെക്കോഡ് ഭേദിച്ചു. ഐടി, മെറ്റൽ, ഫാർമ, എഫ്എംസിജി സൂചിക 1-3 ശതമാനം നഷ്ടംനേരിട്ടു. മെറ്റൽ 3 ശതമാനവും, മീഡിയ 2.3 ശതമാനവും. ഫാർമ 1.5 ശതമാനവും താഴ്ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ ഒരുശതമാനംവീതം നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.