സെൻസെക്‌സ് 207 പോയന്റ് നഷ്ടത്തിൽ ക്ലോസ് ചെയ്‌തു, നിഫ്‌റ്റി 18,200ലേക്ക് താഴ്‌ന്നു

അഭിറാം മനോഹർ| Last Modified ബുധന്‍, 27 ഒക്‌ടോബര്‍ 2021 (16:04 IST)
രണ്ട് ദിവസത്തെ നേട്ടത്തിന് ശേഷം തുടക്കത്തിലെ മികച്ച നേട്ടം നിലനിർത്താനാവാതെ സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്‌തു. 206.93 പോയന്റാണ് സെൻസെക്‌സിലെ നഷ്ടം. 61,143.33ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 57.40 പോയന്റ് താഴ്ന്ന് 18,211ലുമെത്തി. വിപണിയിലെ ലാഭമെടുപ്പാണ് തിരിച്ചടിയായത്.

ആക്‌സിസ് ബാങ്ക്, ബജാജ് ഫിനാൻസ്, ഒഎൻജിസി, ടാറ്റ മോട്ടോഴ്‌സ്, ബജാജ് ഫിൻസർവ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായുംനഷ്ടത്തിലായത്.മെറ്റൽ, ഇൻഫ്ര, ഓയിൽ ആൻഡ് ഗ്യാസ്, ബാങ്ക്, ഓട്ടോ സൂചികകൾ നഷ്ടംനേരിട്ടു. പൊതുമേഖല ബാങ്ക്, ഫാർമ, ഐടി, റിയാൽറ്റി ഓഹരികളാണ് ഇന്ന് നേട്ടമുണ്ടാക്കിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :