എൽഐ‌സി നഷ്ടത്തിൽ ലിസ്റ്റ് ചെയ്‌തു, വ്യാപാരം ആരംഭിച്ചത് 872 രൂപയിൽ

അഭിറാം മനോഹർ| Last Modified ചൊവ്വ, 17 മെയ് 2022 (12:29 IST)
ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ഓഹരി 8.62 ശതമാനം നഷ്ടത്തിൽ 867.20 രൂപ നിലവാരത്തിൽ ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്‌തു. അലോട്ട്മെന്റ് തുകയായ 949 രൂപയിൽ നിന്ന് 81.80 രൂപ നഷ്ടത്തിലാണ് ലിസ്റ്റിങ്. എന്‍എസ്ഇയിലാകട്ടെ 8.11ശതമാനം താഴ്ന്ന് 872 രൂപ നിലവാരത്തിലായിരുന്നു ലിസ്റ്റിങ്.

രാവിലെ 10:30 ഓടെ വില 903 നിലവാരത്തിലേക്ക് തിരിച്ചുകയറി. പണപ്പെരുപ്പ് കുതിച്ചുയരുന്നതും പലിശനിരക്കുകളിൽ വിവിധ നാഷണൽ ബാങ്കുകൾ വർധനവ് കൊണ്ടുവരികയും ചെയ്യുന്ന സമ‌യത്തുള്ള ലിസ്റ്റിങ്ങാണ് എൽഐ‌സിയ്ക്ക് തിരിച്ചടിയായത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :