ഇൻഫോസിസിന്റെ ലാഭത്തിൽ വർധനവ്

Sumeesh| Last Modified ശനി, 14 ഏപ്രില്‍ 2018 (15:27 IST)
ഐ ടി രംഗത്തെ മികച്ച സാനിദ്യമായ ഇൻഫോസിസ് മിച്ച നേട്ടത്തിൽ. ഈ വർഷം ജനുവരി- മാർച്ച് ക്വാട്ടറിൽ കമ്പനി 3690 കോടി രൂപ ലാഭം സ്വന്തമാക്കി. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ ലാഭ വിഹിതത്തെ അപേക്ഷിച്ച് 2.4 ശതമാനത്തിന്റെ വളർച്ചയാണ് കമ്പനി രേഖപെടുത്തിയത്.

കമ്പനിയുടെ ആകെ വരുമാനത്തിൽ 5.6 ശതമാനത്തിന്റെ വളർച്ചയാണുള്ളത്. ഇതോടെ കമ്പനിയുടെ വരുമാനം
18,083 കോടി രൂപയായി ഉയർന്നു. ഈ വളർച്ച ഇൻഫോസിസിന്റെ ഓഹരിയുടെ വിലയിലും പ്രതിഫലിച്ചിട്ടുണ്ട് കമ്പനിയുടെ ഓഹരിമുല്യം 0.5 വർധിച്ച് 1169 രൂപയായി.

2017-18 സാമ്പത്തിക വർഷത്തേക്ക് ഒരു ഓഹരിക്ക് 20.50 രൂപ വീതം കമ്പനി ഡിവിഡന്റ് പ്രഖ്യാപിച്ചിട്ടുണ്ട്. 5349 കോടി രൂപയാണ് ലാഭവിഹിതം നൽകുന്നതിന് ഇൻഫോസിസ് മാറ്റിവച്ചിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :