മുംബൈ|
BIJU|
Last Modified തിങ്കള്‍, 18 ഡിസംബര്‍ 2017 (12:16 IST)
ഗുജറാത്ത് തെരഞ്ഞെടുപ്പു ഫലത്തിന്‍റെ ലീഡ് നിലയെക്കുറിച്ചുള്ള വാര്‍ത്തകള്‍ സെന്‍സെക്സിലും കനത്ത ചലനമുണ്ടാക്കിയിരുന്നു. സെന്‍സെക്സ് 850 പോയിന്‍റിന്‍റെ തകര്‍ച്ചയാണ് ആ സമയത്ത് രേഖപ്പെടുത്തിയത്. എന്നാല്‍ പിന്നീട് ഓഹരിവിപണി തിരിച്ചുകയറിയിരിക്കുകയാണ്.
നിഫ്റ്റിയിലും ഇടിവുണ്ടായി. എന്‍ എസ് ഇയില്‍ 200 പോയിന്‍റ് തകര്‍ച്ചയാണ് അനുഭവപ്പെട്ടത്. എന്തായാലും ഗുജറാത്തില്‍ ബി ജെ പി അധികാരത്തില്‍ തുടരുമെന്ന് ഉറപ്പായതോടെ സെന്‍സെക്സിലും നിഫ്റ്റിയിലും വീണ്ടും ഉണര്‍വ്വുണ്ടായി.
കഴിഞ്ഞ വാരം വ്യാപാരം അവസാനിച്ചപ്പോള്‍ സെന്‍സെക്‌സ് 33,462.97 പോയിന്‍റും നിഫ്‌റ്റി 10,333.25 പോയിന്‍റുമാണ് രേഖപ്പെടുത്തിയിരുന്നത്. ഗുജറാത്ത് തെരഞ്ഞെടുപ്പിന്‍റെ ഫലപ്രഖ്യാപനം വന്നുകൊണ്ടിരിക്കുമ്പോള്‍ ബി ജെ പിക്ക് തിരിച്ചടിയുണ്ടാകുന്നു എന്ന തോന്നലാണ് ആദ്യത്തെ തകര്‍ച്ചയ്ക്ക് കാരണമായി വിലയിരുത്തപ്പെടുന്നത്.
മുംബൈ: ഗുജറാത്ത് തിരഞ്ഞെടുപ്പു ഫലത്തിന്റെ ആദ്യ സൂചനകളില്‍ കോണ്‍ഗ്രസ് നേട്ടം കൊയ്തതിനെത്തുടര്‍ന്ന് ഇടിഞ്ഞ ഓഹരി വിപണിയില്‍ ബിജെപിയുടെ തിരിച്ചുവരവോടെ നേട്ടം. 850 പോയിന്റ് വരെ ഇടിഞ്ഞ സെന്‍സെക്സ് ഇപ്പോള്‍ തിരിച്ചുവരവിന്റെ പാതയിലാണ്. രാവിലെ ഒന്‍പതരയോടെയായിരുന്നു ബിഎസ്ഇ സെന്‍സെക്സ് 850 പോയിന്റ് കുറഞ്ഞത്. നിഫ്റ്റി 200 പോയിന്റും കുറഞ്ഞിരുന്നു. ഗുജറാത്തില്‍ ബിജെപിയുടെ ലീഡ് നില 100 തൊട്ടപ്പോള്‍ സെന്‍സെക്സും നിഫ്റ്റിയും കരകയറി. ഇരു പാര്‍ട്ടികളും തമ്മില്‍ രണ്ടു സീറ്റിന്റെ വരെ വ്യത്യാസം വന്നതാണ് ഓഹരി വിപണിയെ ഭീതിയിലാഴ്ത്തിയത്.
തെരഞ്ഞെടുപ്പു ഫലം രൂപയുടെ മൂല്യത്തെയും ബാധിച്ചു. ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം 64.72ല്‍ എത്തിയിരിക്കുകയാണ്.