നേരിയ ആശ്വാസത്തിന് ശേഷം ഇന്ത്യൻ ഓഹരി വിപണികളിൽ വൻ ഇടിവ്

നേരിയ ആശ്വാസത്തിന് ശേഷം ഇന്ത്യൻ ഓഹരി വിപണികളിൽ വൻ ഇടിവ്

stock exchange , exchange , nifty , Indian market , sensex , market , സെൻസെക്സ് , അമേരിക്ക , ഓഹരി വിപണി , ഫെഡറൽ റിസർവ് , നിഫ്റ്റി
മുംബൈ| jibin| Last Modified വെള്ളി, 9 ഫെബ്രുവരി 2018 (12:14 IST)
ഒരു ദിവസത്തെ നേരിയ ആശ്വാസത്തിന് ശേഷം ഇന്ത്യൻ ഓഹരി വിപണികളിൽ വൻ ഇടിവ്. സെൻസെക്സ് 500 പോയിന്‍റും നിഫ്റ്റി 170 പോയിന്‍റും ഇടിഞ്ഞു. അമേരിക്കൻ വിപണികളിലെ കനത്ത ഇടിവാണ് തിരിച്ചടിയായത്. നാല് ശതമാനം ഇടിവ് രേഖപ്പെടുത്തി.

നിലവിൽ സെൻസെക്സ് 508.01 പോയിന്റ് ഇടിഞ്ഞ് 33,909ലാണ് വ്യാപാരം നടക്കുന്നത്. കനത്ത നഷ്ടം രേഖപ്പെടുത്തിയ നിഫ്റ്റി 158.50 പോയിന്റു താഴ്ന്ന് 10,422ലാണു വ്യാപാരം.

അമേരിക്കൻ വിപണി തകർച്ചയിലാണെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ വിപണി വീണ്ടും ഇടിവിലായത്. അമേരിക്കക്ക് പുറമെ ലോകത്തെ പ്രമുഖ ഓഹരി വിപണികളെല്ലാം തകർച്ചയിലാണ്. അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന നിരക്കുകള്‍ വർധിപ്പിച്ചേക്കുമെന്ന ആശങ്കയും വിപണിയെ ബാധിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :