അടുക്കളയ്ക്ക് തല്‍ക്കാലാശ്വാസം നല്‍കി കേന്ദ്രസര്‍ക്കാര്‍; പാചക വാതകത്തിന്റെ പ്രതിമാസ വിലവര്‍ധന നിര്‍ത്തലാക്കുന്നു

ന്യൂഡല്‍ഹി| സജിത്ത്| Last Modified വ്യാഴം, 28 ഡിസം‌ബര്‍ 2017 (16:05 IST)
അടുക്കളയിലെ ബഡ്ജറ്റിന് തല്‍ക്കാലാശ്വാസം നല്‍കി കേന്ദ്രസര്‍ക്കാര്‍. പാചക വാതകത്തിന്റെ പ്രതിമാസമുള്ള വിലവര്‍ധന നിര്‍ത്തലാക്കുന്നതിനുള്ള നീക്കമാണ് കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചത്. നിലവില്‍ ഓരോ മാസവും ഒന്നാം തീയതിയിലായിരുന്നു വില പുനഃപരിശോധിച്ചിരുന്നത്. എന്നാല്‍ എണ്ണ കമ്പനികള്‍ കഴിഞ്ഞ ഒക്ടോബറില്‍ വില വര്‍ധിപ്പിച്ചിരുന്നില്ല.

മുന്‍മാസത്തെ വിനിമയ മൂല്യവും എണ്ണവിലയിലെ ശരാശരിയും കണക്കിലെടുത്താണ് പ്രതിമാസം പാചക വാതകത്തിന്റെ വിലയില്‍ വര്‍ധനവ് വരുത്തിയിരുന്നത്. തുടക്കത്തില്‍ രണ്ട് രുപയായിരുന്ന വര്‍ധനവ് കുറച്ചു കാലങ്ങള്‍ മുമ്പാണ് മൂന്നുരുപയാക്കി ഉയര്‍ത്തിയത്. ഇതിന് പുറമേ 2013 ഡിസംബര്‍ മുതല്‍ സബ്‌സിഡിയില്ലാത്ത പാചക വാതകത്തിന്റെ വിലയും വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :