സെൻസെക്‌സിൽ 101 പോയിന്റ് നഷ്ടത്തോടെ തുടക്കം

അഭിറാം മനോഹർ| Last Modified ചൊവ്വ, 12 ജനുവരി 2021 (11:33 IST)
തുടർച്ചയായ ദിവസങ്ങളിലെ നേട്ടങ്ങൾക്ക് ശേഷം ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം. ഇന്ന് സെന്‍സെക്‌സ് 101 പോയന്റ് താഴ്ന്ന് 49,167ലും നിഫ്റ്റി 26 പോയന്റ് നഷ്ടത്തില്‍ 14,458ലുമാണ് വ്യാപാരം ആരംഭിച്ചത്.

ബിഎസ്ഇയിലെ 629 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 663 ഓഹരികള്‍ നഷ്ടത്തിലുമാണ്. 58 ഓഹരികള്‍ക്ക് മാറ്റമില്ല. ആഗോള കാരണങ്ങളാണ് വിപണിയിലെ ചാഞ്ചാട്ടത്തിന് കാരണം.സണ്‍ ഫാര്‍മ, ഡോ.റെഡ്ഡീസ് ലാബ്, ബജാജ് ഫിന്‍സര്‍വ്, ടിസിഎസ്, എച്ച്ഡിഎഫ്‌സി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ബജാജ് ഓട്ടോ, ഇന്‍ഫോസിസ്,എസ്ബിഐ, ഒഎന്‍ജിസി തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ.

റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എല്‍ആന്‍ഡ്ടി, അള്‍ട്രടെക് സിമെന്റ്, ഐടിസി, എച്ച്ഡിഎഫ്‌സി ബാങ്ക്, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :