സിബിഎസ്ഇ പത്ത് പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷകൾ റദ്ദാക്കില്ല, തിയതി ഉടൻ പ്രഖ്യാപിയ്ക്കും

വെബ്ദുനിയ ലേഖകൻ| Last Updated: ശനി, 21 നവം‌ബര്‍ 2020 (09:14 IST)
ഡൽഹി: ഈ അധ്യായന വർഷത്തിലെ പത്ത്, പന്ത്രണ്ട് ക്ലാസ് റദ്ദാക്കില്ലെന്ന് ബോർഡ് സെക്രട്ടറി അനുരാഗ് തിപാഠി. പരീക്ഷകളുടെ തിയതി ബോർഡ് ഉടൻ പ്രഖ്യാപിയ്കും എന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് പശ്ചാത്തകത്തിൽ സിബിഎസ്ഇ പത്ത് പന്ത്രണ്ട് ക്ലാസ് പരീക്ഷകൾ മാറ്റി വയ്ക്കുകായോ റദ്ദാക്കുകയോ ചെയ്യണമെന്ന് വ്യാപകമായി ആവശ്യം ഉയരുന്നതിനിടെയാണ് പരീക്ഷ റദ്ദാക്കില്ലെന്ന് ബോർഡ് സെക്രട്ടറി വ്യക്തമാക്കിയത്.

ആപ്പുകൾ വഴിയുള്ള ഓൺലൈൻ ക്ലാസുകൾ തടസമില്ലാതെ നടക്കുന്നുണ്ട്. പരീക്ഷകൾ എങ്ങനെ നടക്കണം എന്ന കാര്യത്തിൽ ചർച്ചകളും ആലോചനകളും പുരോഗമിയ്ക്കുകയാണ്. തീയതി ഉടൻ പ്രഖ്യാപിയ്ക്കും. എന്ന് അനുരാഗ് ത്രിപാഠി വ്യക്തമാക്കി. എന്നാൽ ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ പരീക്ഷകൾ നടത്തുമോ എന്ന ചോദ്യത്തിന് അദ്ദേഹം മാറുപടി നൽകിയില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :