ഫ്യൂച്ചർ- റിലയൻസ് കരാർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആമസോൺ സെബിക്ക് പരാതി നൽകി

അഭിറാം മനോഹർ| Last Modified ശനി, 31 ഒക്‌ടോബര്‍ 2020 (15:24 IST)
ഫ്യൂച്ചർ റീട്ടെയിൽ ഓഹരി ഓഹരി ഉടമകളെ തെറ്റിദ്ധരിപ്പിച്ചെന്നാരോപിച്ച് യുഎസ് ഇ-കൊമേഴ്‌സ് ഭീമനായ ആമസോണ്‍ സെബിക്ക് പരാതി നല്‍കി. 2019ലെ കരാർ ലംഘിച്ചാണ് ഫ്യൂച്ചർ ഗ്രൂപ്പ് റിലയൻസുമായി 34 ലക്ഷം ഡോളറിന്റെ കരാറിൽ ഏർപ്പെട്ടതെന്നും ആരോപിക്കുന്നു. സെബി ചെയർമാനായ അജയ് ത്യാഗിക്കാണ് ആമസോൺ പരാതി നൽകിയിരിക്കുന്നത്.

ഇതോടെ റീട്ടെയിൽ മേഖലയിൽ അതിവേഗം വളര്‍ച്ച കൈവരിച്ചുകൊണ്ടിരിക്കുന്ന റീട്ടെയില്‍ ബിസിനസിനുടമയായ മുകേഷ് അംബനിയുമായുള്ള നേരിട്ടുള്ള ഏറ്റുമുട്ടലിനാണ് കളമൊരുങ്ങിയിരിക്കുന്നത്.ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ റീട്ടെയില്‍ സംരംഭങ്ങള്‍ റിലയന്‍സ് റീട്ടെയില്‍ ഏറ്റെടുത്ത നടപടി സിങ്കപ്പൂര്‍ ഇന്റര്‍നാഷണല്‍ ആര്‍ബിട്രേഷന്‍ സെന്റര്‍ കഴിഞ്ഞ ഞായറാഴ്‌ച്ച ഇടക്കാല ഉത്തരവിലൂടെ തടഞ്ഞിരുന്നു. പുതിയ സാഹചര്യത്തില്‍ കരാര്‍ സംബന്ധിച്ച് വ്യക്തത വരുത്തണമെന്ന ആവശ്യവുമായി ബിഎസ്ഇ സെബിയെ സമീപിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :