പത്ത് ദിവസത്തെ ഇടിവിന് ശേഷം സ്വർണവിലയിൽ വർധന
തുടർച്ചയായ രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്ന് സ്വർണവില ഇന്ന് ഉയർന്നു. 120 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന്റെ വില 35,880 ആയി.15 രൂപയാണ് ഗ്രാമിന് വർധിച്ചത്. 4485 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.
ഈ മാസത്തിന്റെ തുടക്കത്തിൽ സ്വർണവില ഉയർന്നെങ്കിലും പിന്നീട് സ്വർണവില താഴുന്ന കാഴ്‌ച്ചയാണ് വിപണിയിലുണ്ടായത്. ഏകദേശം 1200 രൂപ കുറഞ്ഞ ശേഷമാണ് സ്വർണവില വീണ്ടും ഉയർന്നത്.