അനുബന്ധ വാര്‍ത്തകള്‍
- ഇന്ത്യൻ നിരോധനം ബാധിച്ചില്ല, ലോകത്ത് ഏറ്റവും ഡൗൺലോഡ് ചെയ്യപ്പെട്ട ആപ്പുകളുടെ പട്ടികയിൽ ടിക്ടോക് ഒന്നാമത്
- 88 ബോളിൽ 52 റൺസ് നേടി അനുഷ്ക ശർമ: വൈറലായി ബിസിസിഐയുടെ ട്വീറ്റ്
- ഇന്ത്യക്കാരുടെ 3 കോടി പോസ്റ്റുകൾ നീക്കം ചെയ്ത് ഫേസ്ബുക്ക്
- പരിഷ്കൃത ജീവിതമെന്ന കുഴപ്പത്തിൽ ചാടരുത്, നിങ്ങൾ സ്വതന്ത്രനാവാൻ ജനിച്ചവനാണ്: വൈറലായി അമലാപോളിന്റെ പുതിയ ചിത്രങ്ങൾ
- കോലിയുടെ കുഞ്ഞിനെതിരെ അധിക്ഷേപം: ആരാധകർ പരിധി വിടുന്നുവെന്ന് ഇൻസമാം
വ്യാജ പ്രൊഫൈലുകൾ ഇല്ലാതാക്കാൻ ഇൻസ്റ്റഗ്രാം ഉപഭോക്താക്കളുടെ മുഖപരിശോധന വരുന്നു
വ്യാജ പ്രൊഫൈലുകളെ നേരിടാൻ സെൽഫി വീഡിയോ നിർബന്ധമാക്കാനൊരുങ്ങി ഇൻസ്റ്റഗ്രാം. സോഷ്യല്‍ മീഡിയാ കണ്‍സള്‍ട്ടന്റ് ആയ മാറ്റ് നവാരയാണ് ഇന്‍സ്റ്റാഗ്രാമിന്റെ ഈ നീക്കം പുറത്തുവിട്ടത്.
വെരിഫിക്കേഷന് പ്രക്രിയയുടെ സ്ക്രീന്‍ ഷോട്ടുകള്‍ ഇദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. വെരിഫിക്കേഷന് ആവശ്യപ്പെട്ട് ഇന്‍സ്റ്റാഗ്രാം ഒരു പോപ്പ് അപ് സന്ദേശം ലഭിക്കും. അതിൽ സെൽഫി ക്യാമറ ഓൺ ആവും. മുഖം എല്ലാ വശങ്ങളിലേക്കും തിരിച്ച് വീഡിയോ പകര്‍ത്താന്‍ ആവശ്യപ്പെടും. ഈ വീഡിയോ അപ് ലോഡ് ചെയ്താല്‍ ഇന്‍സ്റ്റാഗ്രാം അല്‍ഗൊരിതം ആ ഉപഭോക്താവ് യഥാര്‍ത്ഥമാണോ എന്ന് കണ്ടെത്തും. ഏറെ നാളുകളായി ഇന്‍സ്റ്റാഗ്രാം ഇങ്ങനെ ഒരു സൗകര്യം അവതരിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു.
Instagram is now using video selfies to confirm users identity
— Matt Navarra (@MattNavarra) November 15, 2021
Meta promises not to collect biometric data. pic.twitter.com/FNT2AdW8H2
ഈ വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പ്രദര്‍ശിപ്പിക്കില്ലെന്നും 30 ദിവസത്തിനുള്ളില്‍ നീക്കം ചെയ്യുമെന്നും കമ്പനി വ്യക്തമാക്കി.നിലവിലുള്ള ഉപഭോക്താക്കളോട് ഫേസ് സ്കാന്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നില്ലെങ്കിലും ഭാവിയില്‍ ആവശ്യപ്പെടാന്‍ സാധ്യതയുണ്ട്.അതേസമയം നീക്കം ഏത് തരത്തിലാണ് സ്വീകരിക്കപ്പെടുക എന്ന സംശയം നിലനിൽക്കുന്നുണ്ട്.