സ്വർണ വില സർവകാല റെക്കോർഡിൽ, പവന് 43,040 രൂപയായി

അഭിറാം മനോഹർ| Last Modified വെള്ളി, 17 മാര്‍ച്ച് 2023 (17:41 IST)
സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോർഡ് ഭേദിച്ച് കുതിക്കുന്നു. പവന് 43,040 രൂപയിലാണ് വില്പന നടക്കുന്നത്. കഴിഞ്ഞ ദിവസം ഇത് 42,840 രൂപയായിരുന്നു. 5380 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻ്റെ വില. ഒരാഴ്ചക്കിടെ 2,320 രൂപയാണ് പവന് വർധിച്ചത്.

യുഎസിലെ സിലിക്കൺ വാലി ബാങ്കിന് പിന്നാലെ യൂറോപ്യൻ ബാങ്കായ ക്രെഡിറ്റ് സ്വിസ് കൂടി പ്രതിസന്ധി നേരിട്ടതാണ് ആഗോളതലത്തിൽ സ്വർണവില ഉയരാൻ ഇടയാക്കിയത്. യൂറോപ്യൻ കേന്ദ്ര ബാങ്ക് ആറാമത്തെ നയയോഗത്തിലും നിരക്ക് വർധിച്ചതും നിരക്കുയരാൻ കാരണമായി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :