തന്ത്രം മാറ്റി വിദേശനിക്ഷേപകർ: ജനുവരിയിൽ ഇതുവരെ നിക്ഷേപിച്ചത് 2,570 കോടിയിലേറെ

അഭിറാം മനോഹ‌ർ| Last Modified തിങ്കള്‍, 10 ജനുവരി 2022 (21:07 IST)
തുടർച്ചയായി മൂന്ന് മാസങ്ങളുടെ വിറ്റൊഴിക്കലിന് ശേഷം വീണ്ടും വാങ്ങലുകാരായി വിദേശനിക്ഷേപകർ. നാഷണല്‍ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി(എന്‍എസ്ഡിഎല്‍)യുടെ കണക്കുപ്രകാരം ജനുവരിയില്‍ ഇതുവരെ 2,568 കോടി രൂപയുടെ നിക്ഷേപമാണ് ഇവർ നടത്തിയത്.

ഇതിന് മുൻപുള്ള മൂന്ന് മാസക്കാലത്ത് 35,984 കോടി രൂപയുടെ ഓഹരികളാണ് ഇവർ വിറ്റഴിച്ചത്. രാജ്യത്തെ സൂചികകൾ എക്കാലത്തെയും വലിയ നേട്ടം സ്വന്തമാക്കിയതിന് പിന്നാലെയാണ് തങ്ങളുടെ ഓഹരികൾ വിറ്റൊഴിച്ചത്.

ഒമിക്രോണ്‍ ഭീതിയില്‍ രാജ്യത്തെ വിപണിയില്‍ വില്‍പന സമ്മര്‍ദംനേരിട്ടപ്പോഴായിരുന്നു ഘട്ടംഘട്ടമായി വിദേശ നിക്ഷേപകരുടെ തിരിച്ചുവരവ്. രാജ്യം ഒമിക്രോണിനെ അതിജീവിക്കുമെന്ന വിലയിരുത്തലാണ് വിദേശ നിക്ഷേപകരെ ആകർഷിച്ചത്.ജിഎസ്ടി വരുമാനം ഒരുലക്ഷം കോടിക്കുമുകളില്‍ തുടരുന്നതും പിഎംഐ സൂചിക 50നുമുകളിലായതും വിദേശ നിക്ഷേപകരെ ആകര്‍ഷിച്ചു.

ഒമിക്രോൺ രാജ്യത്തെ എപ്രകാരം ബാധിക്കുമെന്നതും മൂന്നാം പാദഫലങ്ങൾ കമ്പനികൾ പുറത്തുവിടുന്നതും വരാനിരിക്കുന്ന ബജറ്റുമാകും ഇനി വിദേശനിക്ഷേപകരെ സ്വാധീനിക്കുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :