ഓഹരി വിപണി നേട്ടത്തില്‍

മുംബൈ| WEBDUNIA|
PRO
PRO
ഓഹരി വിപണി നേട്ടത്തിലാണ്. ബോംബെ സൂചിക സെന്‍സെക്‌സ് 168.05 പോയന്റ് വര്‍ധിച്ച് 18,569.09ലും ദേശിയ സൂചിക നിഫ്റ്റി 47.05 പോയന്റിന്റെ വര്‍ധിച്ച് 5,456.10ലുമാണ് നില്‍ക്കുന്നത്.

ഓഹരി വിപണി നഷ്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. എന്നാല്‍ വ്യാപാരം തുടങ്ങി ഏതാനും മണിക്കൂറില്‍ തന്നെ നേട്ടത്തിലേക്ക് നീങ്ങി. റിയല്‍ എസ്‌റ്റേറ്റ്, ഐടി, ഗൃഹോപകരണം എന്നീ മേഖലകള്‍ നേട്ടത്തിലും ഊര്‍ജം, വാഹനം എന്നിവ നഷ്ടത്തിലുമാണ്.

സെന്‍സെക്‌സ് അധിഷ്ഠിത ഓഹരികളില്‍ സണ്‍ ഫാര്‍മ, ടിസിഎസ്, ടാറ്റാ സ്റ്റീല്‍, വിപ്രോ, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഒഎന്‍ജിസി, സിപ്ല, എച്ച്‌ഡിഎഫ്‌സി എന്നിവയുടെ വില ഉയര്‍ന്നു. അതേസമയം, സെസാഗോവ, ടാറ്റാ പവര്‍, കോള്‍ ഇന്ത്യ, എന്‍ടിപിസി, മാരുതി എന്നിവയുടേത് താഴ്ന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :