മുംബൈ: ഓഹരി വിപണി കയറ്റിറക്കങ്ങളില്ലാതെ നീങ്ങുന്നു. സെന്‍സെക്‌സ് 14.33 പോയിന്റ് ഉയര്‍ന്ന് 19,607.61ലാണ്. നിഫ്റ്റി 0.60 പോയിന്റിന്റെ നേട്ടവുമായി 5,832.25ലും. റിയല്‍ എസ്റ്റേറ്റ്, എഫ്എംസിജി മേഖലകള്‍ നഷ്ടത്തിലും ഫാര്‍മ, ഐടി മേഖലകള്‍ നേട്ടത്തിലുമാണ്. സെന്‍സെക്‌സ് അധിഷ്ഠിത ഓഹരികളില്‍ ഗെയില്‍, ഹിന്ദുസ്ഥാന്‍ യൂണീലിവര്‍, ഭാരതി എയര്‍ടെല്‍, ബജാജ് ഓട്ടോ, സ്‌റ്റെര്‍ലൈറ്റ് എന്നിവയുടെ വില താഴ്ന്നു. അതേസമയം, ജിന്‍ഡാല്‍ സ്റ്റീലിന്റെ വില ഉയര്‍ന്നു