മുംബൈ: ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു. റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച പണ-വായ്പാ നയ അവലോകനത്തില്‍ പലിശ നിരക്ക് കുറയ്ക്കാത്തതാണ് ഓഹരി വിപണിയില്‍ പ്രതിഫലിച്ചത്. സെന്‍സെക്സ് 204.97 പോയന്റ് നഷ്ടത്തോടെ 18,430.85 പോയന്റിലും നിഫ്റ്റി 67.70 പോയന്റ് നഷ്ടത്തോടെ 5,597.90 പോയന്റിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.