സ്വിസ്‌ ഓപ്പണ്‍: സൈന ക്വാര്‍ട്ടറില്‍

ബേസല്‍| WEBDUNIA|
PRO
PRO
സ്വിസ്‌ ഓപ്പണ്‍ ഗ്രാന്‍പ്രീ ഗോള്‍ഡ്‌ ബാഡ്‌മിന്റണ്‍ ടൂര്‍ണമെന്റിന്റെ വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ സൈന നെഹ്‌വാള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. പ്രീ ക്വാര്‍ട്ടറില്‍ ബള്‍ഗേറിയയുടെ പെറ്റിയ നെദെല്‍ചേവയെ നേരിട്ടുള്ള ഗെയിമുകള്‍ക്കാണു സൈന തോല്‍പ്പിച്ചത്‌.

ചൈനീസ്‌ തായ്‌പേയുടെ ആറാം സീഡ്‌ ടിസു യിംഗ്‌ തായ്‌ ആണു ക്വാര്‍ട്ടറില്‍ സൈനയെ നേരിടുക. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ അവശേഷിക്കുന്ന മെഡല്‍ പ്രതീക്ഷയാണു സൈന. കഴിഞ്ഞ തവണയും സൈനയാണ് ചാമ്പ്യന്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :