ഡബിള്‍സില്‍ ജ്വാല തിരിച്ചെത്തുന്നു

ചെന്നൈ| WEBDUNIA| Last Modified ചൊവ്വ, 8 ജനുവരി 2013 (09:31 IST)
PRO
ഏഴു മാസത്തെ ഇടവേള അവസാനിപ്പിച്ച് ഇന്ത്യന്‍ ബാഡ്മിന്‍റണിലെ ഡബിള്‍സ് സ്പെഷ്യലിസ്റ്റ് ഗുട്ട തിരിച്ചെത്തുന്നു. ഡബിള്‍സില്‍ മാത്രം ശ്രദ്ധിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ജ്വാല. മലയാളി താരം വി ദിജുവുമൊത്തുള്ള ജ്വാലയുടെ മിക്സഡ് ഡബിള്‍സ് സഖ്യം ലോക റാങ്കിങ്ങില്‍ ഇരുപത്തേഴാം സ്ഥാനത്താണിപ്പോള്‍.

മാര്‍ച്ചില്‍ നടക്കുന്ന ഓള്‍-ഇംഗ്ലണ്ട് ഓപ്പണില്‍ അശ്വിനി പൊന്നപ്പയ്ക്കൊപ്പം ഡബിള്‍സിന് ഇറങ്ങാനാണ് തീരുമാനം. മത്സരങ്ങളുടെ സമ്മര്‍ദം അസഹനീയമായതോടെയാണ് കോര്‍ട്ടില്‍നിന്നു വിട്ടുനിന്നത്.

ജ്വാലയും അശ്വിനിയും ഉള്‍പ്പെട്ട സഖ്യം ലോക ഇരുപത്തഞ്ചാം റാങ്കുകാരായാണ് ഒളിംപിക്സിനിറങ്ങുന്നത്. എന്നാല്‍, ജ്വാല-അശ്വിനി സഖ്യവും ജ്വാല-ദിജു സഖ്യവും ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി. അതിനു ശേഷം ഇതുവരെ ഒരു മത്സരത്തിനും ഇറങ്ങിയിട്ടില്ല ജ്വാല.

ഇടവേള ഗുണം ചെയ്തു, പരിശീലനം പുനരാരംഭിച്ചിട്ടുണ്ട്. എന്നാല്‍, മിക്സഡ് ഡബിള്‍സിനുകൂടി തല്‍ക്കാലം ശ്രദ്ധകേന്ദ്രീകരിക്കാനാകില്ല. 2016ലെ റിയോ ഒളിംപിക്സില്‍ പങ്കെടുക്കണമെന്നാണ് ആഗ്രഹമെന്നും ജ്വാല പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :