ഫെഡറേഷന്‍ വോളി; കേരളം ഫൈനലില്‍

പത്തനംതിട്ട: | WEBDUNIA| Last Modified ഞായര്‍, 3 മാര്‍ച്ച് 2013 (17:26 IST)
PRO
PRO
ദേശീയ ഫെഡറേഷന്‍ കപ്പ് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന്റെ പുരുഷ വനിതാ ടീമുകള്‍ ഫൈനലില്‍. ഉത്തരാഖണ്ഡിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് പുരുഷവിഭാഗത്തില്‍ കേരളം ഫൈനലില്‍ കടന്നത്. വനിതാവിഭാഗത്തില്‍ പോയിന്റ് നിലയില്‍ ഒന്നാമതെത്തിയാണ് കേരളം ഫൈനലില്‍ എത്തിയത്.

മത്സരത്തിന്റെ തുടക്കം മുതല്‍ ഉത്തരാഖണ്ഡിന് മേല്‍ സമ്പൂര്‍ണ്ണ ആധിപത്യമാണ് കേരളം നേടിയിരുന്നത്. മുന്നേറ്റ നിരയില്‍ ടോം ജോസഫും, ക്യാപ്റ്റന്‍ വിബിന്‍ എം ജോര്‍ജ്ജും, രോഹിതും ചേര്‍ന്ന് ആക്രമണങ്ങള്‍ക്ക് നേതൃത്വം കൊടുത്തതോടെ 2518 നാണ് കേരളം ഒന്നാം സെറ്റ് സ്വന്തമാക്കിയത്. ഇടം കൈയ്യന്‍ സ്മാഷുകളും,സര്‍വീസുകളുമായി കേരളത്തിന്റെ വിമല്‍ റ്റി ജേക്കബും മികച്ചു നിന്നു.

ഒന്നാം സെറ്റിനെക്കാള്‍ ഒരുപടി മുന്നിട്ടു നിന്ന പോരാട്ടമാണ് രണ്ടാം സെറ്റില്‍ കേരളം പുറത്തെടുത്തത്. 2512 നാണ് രണ്ടാം സെറ്റ് കേരളം സ്വന്തമാക്കിയത്. എന്നാല്‍ മൂന്നാം സെറ്റില്‍ കേരളം അല്‍പ്പം അലസമായ സമീപനമാണ് കൈക്കൊണ്ടത്.2522നാണ് മൂന്നാം സെറ്റും മത്സരവും കേരളം സ്വന്തമാക്കിയത്. ഫെഡറേഷന്‍ കപ്പ് വോളിബോള്‍ ടൂര്‍ണ്ണമെന്റിന്റെ ചരിത്രത്തിലാദ്യമായാണ് കേരളം പുരുഷ വനിതാ വിഭാഗങ്ങളില്‍ ഒരേ സമയം ഫൈനലിലെത്തുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :