സ്കൂള്‍ അത്ലറ്റിക് ചാംപ്യന്‍ഷിപ്പിന് ശനിയാഴ്ച തുടക്കം

കൊച്ചി| WEBDUNIA| Last Modified വ്യാഴം, 21 നവം‌ബര്‍ 2013 (13:14 IST)
PRO
ആരംഭിക്കുന്ന സംസ്ഥാന സ്കൂള്‍ അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 23 മുതല്‍ 26 വരെ എറണാകുളം മഹാരാജാസ് കൊളെജ് ഗ്രൗണ്ടിലാണ് മത്സരങ്ങള്‍.

23ന് വൈകിട്ട് 3.30ന് മന്ത്രി കെ ബാബു മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് മുഖ്യാതിഥിയാകും. മേളയുടെ മുന്നോടിയായുള്ള ദീപശിഖാ പ്രയാണം ഇന്നു രാവിലെ തിരുവനന്തപുരത്തു നിന്നു പുറപ്പെടും.

നാളെ രാവിലെ 9.30ന് അരൂരില്‍ ഒളിംപ്യന്‍ മേഴ്സിക്കുട്ടന്‍ ഏറ്റുവാങ്ങും. തുടര്‍ന്ന് അമ്പതോളം കായിക താരങ്ങളുടെ അകമ്പടിയോടെ 11.30ന് എസ്ആര്‍വി സ്കൂളില്‍ എത്തിച്ചേരുന്ന ദീപശിഖ ഹൈബി ഈഡന്‍ എംഎല്‍എയ്ക്കു കൈമാറും.

ഉദ്ഘാടന സമ്മേളനത്തോടനുബന്ധിച്ചു 15 സ്കൂളില്‍ നിന്നുള്ള 3000 കുട്ടികള്‍ പങ്കെടുക്കുന്ന ഡിസ്പ്ലേ ഉണ്ടാകും. 1357 ആണ്‍കുട്ടികളും 1238 പെണ്‍കുട്ടികളും ഉള്‍പ്പെടെ 2595 താരങ്ങളാണ് മത്സരങ്ങളില്‍ മാറ്റുരയ്ക്കുന്നത്. സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ ഇനങ്ങളിലായി 95 ഇനങ്ങളില്‍ മത്സരങ്ങള് നടക്കും‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :