വിദ്യാര്‍ഥിയെ കൊണ്ട് കാല്‍ തടവിച്ച സ്കൂള്‍ അധ്യാപികയെ സസ്പെന്‍ഡ് ചെയ്തു

മഹാരാഷ്ട്ര| WEBDUNIA|
PRO
വിദ്യാര്‍ഥിയെക്കൊണ്ട് കാല് തിരുമിച്ച അദ്ധ്യാപികയെ സസ്പെന്‍ഡ് ചെയ്തു. അധ്യാപികയുടെ നിര്‍ദേശപ്രകാരം കാല്‍ തടവുന്ന വിദ്യാര്‍ഥി വീഡിയോ ദൃശ്യം പുറത്തുവന്നതോടെയാണ് നടപടി. ശതള്‍ അവാചര്‍ ആണ് സസ്‌പെന്‍ഷനിലായത്.

തന്റെ സീറ്റിലിരുന്ന അധ്യാപിക കാല്‍ ഉയര്‍ത്തി വിദ്യാര്‍ഥിക്കു മുന്നിലേക്ക് നീട്ടുകയും മേശയ്ക്ക് താഴെയിരുന്ന് കുട്ടി കാല്‍ തടവുന്ന ദൃശ്യമാണ് പുറത്തുവന്നത്.

മഹാരാഷ്ട്രയിലെ അകോളയിലുള്ള ഗവണ്‍മെന്‍റ് സ്കൂളിലാണ് സംഭവം നടന്നത്.ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെകൊണ്ടാണ് അദ്ധ്യാപിക കാല് തിരുമിച്ചത്.

വിദ്യാര്‍ത്ഥി ഒരു സഹപാഠിയുടെ സഹായത്തോടെയാണ് അദ്ധ്യാപിക കാല് തിരുമ്മിക്കുന്ന രംഗം മൊബൈലില്‍ ചിത്രീകരിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :