സ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പകരം ചിലന്തികള്‍; സ്കൂള്‍ അടച്ച് പൂട്ടി
ലണ്ടന്‍|
WEBDUNIA|
PRO
ചിലന്തിയുടെ ശല്യം കാരണം പഠനം നഷ്ടപ്പെട്ട അവസ്ഥയിലാണ് ബ്രിട്ടനിലെ ഫോറസ്റ്റ് ഓഫ് ഡീന്‍ അക്കാദമിയിലെ വിദ്യാര്‍ത്ഥികള്‍. മാരക വിഷമുള്ള ചിലന്തികളുടെ ശല്യം കാരണം അക്കാദമി അടച്ചിട്ടതോടെയാണ് ഇവരുടെ വിദ്യാഭ്യാസം മുടങ്ങിയത്.
ബ്രിട്ടനിലെ ഏറ്റുവും മാരകമായ വിഷമുള്ള ഫോള്‍സ് സ്‌പൈഡര്‍ എന്നറിയപ്പെടുന്ന ചിലന്തിയെ വ്യാപകമായി കണ്ടെത്തിയത്. ആദ്യം സ്‌കൂളിലെ ഒരു ബ്ലോക് മാത്രം അടച്ചിട്ടെങ്കിലും ചിലന്തിയെ നിയന്ത്രിക്കാന്‍ കഴിയാതെ വന്നപ്പോള്‍ മുഴുവന്‍ സ്‌കൂളിനും അവധി നല്‍കുകയായിരുന്നു.
കാലാവസ്ഥാ വ്യതിയാനം മൂലമാണ് ചിലന്തികള്‍ പെറ്റുപെരുകിയതെന്നാണ് അനുമാനിക്കപ്പെടുന്നത്. ആദ്യമായിട്ടാണ് ചിലന്തിയുടെ ശല്യം മൂലം ബ്രിട്ടനില്‍ ഒരു സ്കൂള്‍ അടച്ചുപൂട്ടുന്നത്. കീടനാശിനി പ്രയോഗം കഴിഞ്ഞ ശേഷം മാത്രമേ ഇനി സ്‌കൂള്‍ തുറക്കുകയുള്ളൂവെന്ന് വൈസ് പ്രിന്‍സിപ്പല്‍ പറഞ്ഞു.
ലണ്ടന് പുറമെ ബര്‍മിങ്ങാം, വെയ്ല്‍സ്, നോര്‍ഫോക് എന്നിവിടങ്ങളിലും ഫോള്‍സ് സ്‌പൈഡറിനെ വ്യാപാകമായി കണ്ടുവരുന്നുണ്ട്. സ്‌കൂളില്‍ ആര്‍ക്കും ചിലന്തിയുടെ കടിയേറ്റതായി റിപ്പോര്‍ട്ടില്ല. ആരോഗ്യവകുപ്പിന്റെ നിര്‍ദേശപ്രകാരമാണ് സ്‌കൂള്‍ അടച്ചിടാന്‍ തീരുമാനിച്ചത്.