സ്വിസ് ഓപ്പണ്‍: സൈന നെ‌ഹ്‌വാളിനു പരാജയം

ബേസല്‍| WEBDUNIA| Last Modified തിങ്കള്‍, 18 മാര്‍ച്ച് 2013 (10:37 IST)
PRO
സ്വിസ് ഓപ്പണ്‍ ഗ്രാന്‍ഡ് പ്രിക്സ് ഗോള്‍ഡ് ബാഡ്മിന്‍റണില്‍ നിലവിലെ ചാംപ്യനും ലോക രണ്ടാം നമ്പറുമായ ഇന്ത്യന്‍ താരം സൈന നെ‌ഹ്‌വാളിനു തോല്‍വി. ചൈനയുടെ നാലാം സീഡായ ഷിയാന്‍ വാങ്ങിനോടാണ് സൈന കീഴടങ്ങിയത്. സ്കോര്‍ (11-21, 21-10, 9-21)

തുടരെ എട്ട് പോയിന്‍റുകള്‍ നഷ്ടമായ ശേഷമാണ് സൈനയ്ക്ക് അക്കൗണ്ട് തുറക്കാനായത്. ഷിയാന്‍റെ ടോട്ടല്‍ ഗെയിമിനു മുന്നില്‍ ആദ്യ ഗെയിം സൈനയ്ക്ക് നഷ്ടമായി. എന്നാല്‍, രണ്ടാം ഗെയിമില്‍ സൈന 3-6നു പിന്നില്‍നിന്ന് 7- 7ലെത്തിച്ചു. 13-10നു മുന്നില്‍ നില്‍ക്കെ തുടരെ എട്ടു പോയിന്‍റുകള്‍ നേടി ഗെയിം സ്വന്തമാക്കി ഹൈദരാബാദ് താരം.

മൂന്നാം ഗെയിമില്‍ തുടരെ അഞ്ച് പോയിന്‍റ് നേടി 5-0ത്തിന്‍റെ ലീഡ് വാങ്ങ് സ്വന്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :