വെപ്രാളത്തില്‍ ഉറക്കം നഷ്ടമായെന്ന് അലോന്‍സോ

ലണ്ടന്‍| WEBDUNIA|
PRO
സഹതാരം ഫിലിപ് മാസ്സയെ തോല്‍പ്പിക്കാനുള്ള വെപ്രാളത്തില്‍ ഉറക്കം നഷ്ടമായെന്ന് ഫെറാരി ഡ്രൈവര്‍ ഫെര്‍ണാണ്ടോ അലോന്‍സോ. കഴിഞ്ഞ നാല് റേസുകളിലും അലോന്‍സയെ പിന്തള്ളി ഫിലിപ് ഒന്നാമതെത്തിയിരുന്നു.

ഈ പരാജയം ആവര്‍ത്തിച്ചാല്‍ തുടര്‍ച്ചയായി അഞ്ച് തവണ യോഗ്യത നേടാതെ പുറത്താകുമെന്ന അപമാനമാണ് അലോന്‍സോയെ കാത്തിരിക്കുന്നത്. ഈ നാണക്കേട് ഒഴിവാക്കാനുള്ള കടുത്ത പരിശീലനത്തിലാണ് അലന്‍സോ.

ഉറക്കം നഷ്ടപ്പെട്ടിട്ട് നാളുകളായി. അരിഭക്ഷണം മാത്രമാണ് താന്‍ ഇപ്പോള്‍ കഴിക്കുന്നതെന്നും തന്റെ മുടിയൊക്കെ കൊഴിയാന്‍ തുടങ്ങിയിരിക്കുന്നുവെന്നും അലന്‍സോ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :