വെബ്ബറെ വിശ്വാസമില്ലെന്ന് വെറ്റല്‍

ഷാങ്ഹായ് | WEBDUNIA|
PRO
ഫോര്‍മുല വണ്‍ റേസിംഗ് ടീമായ റെഡ്ബുള്ളിന്റെ ഡ്രൈവര്‍മാരായ സെബാസ്റ്റ്യന്‍ വെറ്റലും മാര്‍ക്ക് വെബ്ബറും തമ്മിലുള്ള പടലപിണക്കം അവസാനിച്ചിട്ടില്ലെന്ന് സൂചനകള്‍.

മലേഷ്യന്‍ ഗ്രാന്‍പ്രീയില്‍ ടീം മാനേജ്മെന്റിന്റെ നിര്‍ദ്ദേശം മറികടന്ന് വെറ്റല്‍ വെബ്ബറെ കീഴടക്കി കിരീടം നേടിയിരുന്നു. ഇതിന്റെ പേരില്‍ വെബ്ബര്‍ ടീം വിടാനൊരുങ്ങിയെങ്കിലും മാനേജ്മെന്റ് ഇടപെട്ട് തണുപ്പിക്കുകയായിരുന്നു.

ചൈനീസ് ഗ്രാന്‍പ്രിക്ക് മുന്നോടിയായിനടന്ന പത്രസമ്മേളനത്തില്‍ വെറ്റല്‍ വെബ്ബറിനെതിരെ വിമര്‍ശനവുമായെത്തി. മലേഷ്യയില്‍ വെബ്ബര്‍ക്ക് ജയിക്കാന്‍ അര്‍ഹത ഇല്ലായിരുന്നുവെന്നും തനിക്ക് വെബ്ബറെ അത്ര വിശ്വാസമില്ലെന്നുമാണ് വെറ്റല്‍ പറഞ്ഞത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :