മാനേജ്മെന്റിനെ അനുസരിക്കാതെ കിരീടം നേടിയതിന് വെറ്റലിന്റെ മാപ്പ്
ലണ്ടന്‍|
Venkateswara Rao Immade Setti|
PRO
മലേഷ്യന്‍ ഗ്രാന്‍പ്രീ ഫോര്‍മുല വണ്‍ റേസിംഗിനിടെ മാനേജ്മെന്റിന്റെ നിര്‍ദ്ദേശമനുസരിക്കാതെ സ്വന്തം ടീമംഗമായ വെബറിനെ മറികടന്ന് കിരീടം നേടിയതില്‍ റെഡ്ബുള്‍ ടീമംഗവും നിലവിലെ ലോക ചാമ്പ്യനുമായ സെബാസ്റ്റ്യന്‍ വെറ്റല്‍ ഖേദം പ്രകടിപ്പിച്ചു.
വെബ്ബാര്‍ ഈ സീസണില്‍ തന്നെ റെഡ്ബുള്‍ ടീം വിടുമെന്ന അഭ്യൂഹങ്ങള്‍ അവസാനിച്ചതായി ടീം പ്രിന്‍സിപ്പല്‍ ക്രിസ്റ്റ്യന്‍ ഹോര്‍ണര്‍ അറിയിച്ചു.
ഞായറാഴ്ച നടന്ന റേസില്‍ അവസാന ലാപ്പുവരെ വെബറായിരുന്നു മുന്നില്‍. തൊട്ടുപിന്നിലുണ്ടായിരുന്ന വെറ്റലിനോട് വെബറെ ഒന്നാമനായി ഫിനിഷ് ചെയ്യാന്‍ വിടണമെന്ന് ടീം മാനേജ്മെന്റ് റേഡിയോയിലൂടെ ആവശ്യപ്പെട്ടിരുന്നു.
വെറ്റല്‍ അവസാന നിമിഷം ഓവര്‍ടേക്ക് ചെയ്യുകയായിരുന്നു. വെബര്‍ രണ്ടാമതായി. ഇതോടെയാണ് ബബ്ബര്‍ റെഡ് ബുള്‍ ടീം വിടാന്‍ ആലോചിക്കുന്നതായി വാര്‍ത്തകള്‍ വന്നത്. ഇംഗ്ളണ്ടിലെ റെഡ്ബുള്‍ ഫാക്ടറിയിലെത്തിയ വെറ്റല്‍ ടീമിനോട് പരസ്യമായി മാപ്പു പറഞ്ഞു.