സാനിയ വീണ്ടും ആദ്യ പത്തില്‍

ന്യൂഡല്‍ഹി | WEBDUNIA|
PRO
ഇന്ത്യന്‍ ടെന്നീസ് താരം സാനിയാ മിര്‍സയ്ക്ക് ഡബിള്‍സ് റാങ്കിംഗില്‍ മുന്നേറ്റം. ഇന്ത്യന്‍ ടെന്നിസ് താരം സാനിയ മിര്‍സ വീണ്ടും ലോക വനിതാ ഡബിള്‍സ് റാങ്കിംഗില്‍ ആദ്യ പത്ത് സ്ഥാനത്തിനുള്ളിലെത്തി.

പതിനൊന്നാം സ്ഥാനത്തായിരുന്ന സാനിയ രണ്ട് സ്ഥാനം കയറി ഒന്‍പതാമതാണെത്തിയത്. ഈ മാസം ചൈന ഓപ്പണിലും പാന്‍ പസഫിക് ഓപ്പണിലും സാനിയ കാരാബ്ളാക്ക് സഖ്യം കിരീടം നേടിയിരുന്നു.

വേള്‍ഡ് ടെന്നീസ് അസോസിയേഷന്‍ പുറത്തിറക്കിയ ഏറ്റവും പുതിയ റാങ്കിംഗിലാണ് സാനിയ മുന്നേറ്റം രേഖപ്പെടുത്തിയത്. ഏറെ നാളുകള്‍ക്ക് ശേഷമാണ് 26കാരിയായ സാനിയ ആദ്യ പത്ത് റാങ്കിംഗിനുളളില്‍ തിരിച്ചെത്തുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :