സോംദേവ്‌ വര്‍മന് റാങ്കിംഗില്‍ മുന്നേറ്റം

ന്യൂഡല്‍ഹി| WEBDUNIA|
PTI
PTI
ലോക ടെന്നിസ്‌ സിംഗിള്‍സ്‌ റാങ്കിംഗില്‍ സോംദേവ്‌ വര്‍മന് മുന്നേറ്റം. ലോക റാങ്കിംഗില്‍ നൂറ്റി‌ഇരുപത്തിയൊമ്പതാം സ്ഥാനക്കാരനായ സോംദേവ്‌ വര്‍മന്‍ മുന്നേറി 115ല്‍ എത്തി.

വാഷിംഗ്ടണില്‍ നടന്ന സിറ്റി ഓ‍പ്പണില്‍ സോംദേവിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയെത്തിയ പ്രകടനമാണ് റാങ്കിംഗില്‍ മുന്നേറ്റം നടത്താന്‍ തുണയായത്‌. 55 റാങ്കിങ്‌ പോയിന്റാണ്‌ സോംദേവിന് ആ മത്സരത്തിലൂടെ നേടിയത്.

ഡബിള്‍സില്‍ റോഹന്‍ ബൊപ്പണ്ണ മൂന്നാമതും മഹേഷ്‌ ഭൂപതി ഏഴാമതും തുടരുന്നു. ലിയാന്‍ഡര്‍ പെയ്സ്‌ ഒരു സ്ഥാനം നഷ്ടപ്പെട്ടു പത്താമനായി. വനിതകളില്‍ ഡബിള്‍സില്‍ സാനിയ മിര്‍സ 19-ാ‍ം സ്ഥാനത്തു തന്നെ നില്‍ക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :