സാനിയ മിര്‍സയ്ക്ക്‌ സീസണില്‍ നാലാം കിരീടം

ടോക്കിയോ| WEBDUNIA| Last Modified ഞായര്‍, 29 സെപ്‌റ്റംബര്‍ 2013 (10:54 IST)
PTI
പാന്‍ പസിഫിക്‌ ഓപ്പണ്‍ ടെന്നിസ്‌ ഡബിള്‍സില്‍ ജയിച്ച സാനിയ മിര്‍സയ്ക്ക്‌ ഈ സീസണിലെ നാലാം കിരീടം.

സിംബാബ്‌വെയില്‍ നിന്നുള്ള കാര ബ്ലാക്കിനൊപ്പം മല്‍സരിച്ച സാനിയ മിര്‍സ ലീസല്‍ ഹ്യൂബര്‍-ഹാവോ ചിങ്‌ ചാന്‍ സഖ്യത്തെ 4-6, 6-0, 11-9ന്‌ ആണു തോല്‍പിച്ചത്‌. ഈ സീസണില്‍ വ്യത്യസ്‌ത പങ്കാളികളുമായാണു സാനിയ മല്‍സരിക്കുന്നത്‌. നാലാം കിരീടം നേടിയതു മൂന്നാമത്തെ പങ്കാളിക്കൊപ്പം.

അമേരിക്കയില്‍നിന്നുള്ള ബെഥാന്‍ മേറ്റ്ക്കിനൊപ്പമായിരുന്നു ബ്രിസ്ബേന്‍, ദുബായ്‌ മല്‍സരങ്ങളില്‍ കിരീടം നേടിയത്‌. ന്യൂഹാവനില്‍ ജയിച്ചപ്പോള്‍ ചൈനയുടെ ജി സെങ്ങ്‌ ആയിരുന്നു കൂടെ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :