സാനിയ മിര്‍സയ്ക്ക്‌ ഡബിള്‍സ്‌ ഫൈനലില്‍ കാല്‍ സെന്‍ഞ്ച്വറി

ന്യൂഹാവന്‍| WEBDUNIA|
PRO
PRO
സാനിയ മിര്‍സയ്ക്ക്‌ രാജ്യാന്തര ടെന്നിസിലെ ഡബിള്‍സ്‌ ഫൈനലില്‍ കാല്‍ സെന്‍ഞ്ച്വറി. ന്യൂഹാവന്‍ ഓ‍പ്പണില്‍ സാനിയയും പുതിയ പങ്കാളി ജീ സെങ്ങും ഫൈനലില്‍ എത്തി.

മൊത്തം 25 ഫൈനലുകളില്‍ കളിച്ചതില്‍ 16ലും സാനിയ വിജയം കണ്ടു. ഗ്രാന്‍സ്‌ലാം കിരീടം നേടിയിട്ടുള്ള ഏക ഇന്ത്യന്‍ വനിതാ താരമായ സാനിയ ഈ സീസണില്‍ രണ്ടു കിരീടം സ്വന്തമാക്കി.

രണ്ടും കിരീട നേട്ടവും അമേരിക്കന്‍ പങ്കാളി ബെഥാനി മറ്റ്ക്കിന്‌ ഒപ്പമായിരുന്നു. ഈ വര്‍ഷം സാനിയയുടെ നാലാം ഫൈനലാണ് ന്യൂഹാവന്‍ ഓ‍പ്പണിലേത്. സീസണില്‍ സാനിയയുടെ നാലാമത്തെ പങ്കാളിയാണ്‌ സീ ജെങ്ങ്‌.

ന്യൂഹാവന്‍ ഓ‍പ്പണിലേ സെമിയില്‍ സ്പെയിനിന്റെ സില്‍വിയ സോളര്‍ - കാര്‍ല സുവാരസ്‌ സഖ്യത്തെ 6-3, 6-3നാണ് മൂന്നാം സീഡ്‌ സാനിയ- ജീ സെങ്ങ്‌ സഖ്യം മറികടന്നത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :