ഷൂമാക്കറുടെ റെക്കോഡ് വെറ്റല്‍ മറികടന്നു

ഓസ്റ്റിന്‍| WEBDUNIA|
PRO
മൈക്കല്‍ ഷൂമാക്കറുടെ പേരിലുള്ള റെക്കോഡ് ഫോര്‍മുല വണ്‍ കാറോട്ട ചാമ്പ്യന്‍ഷിപ്പില്‍ തുടരെ എട്ടാം ഗ്രാന്‍പ്രീയിലും വിജയം നേടിയ റെഡ്ബുള്‍ ഡ്രൈവര്‍ സെബാസ്റ്റ്യന്‍ വെറ്റല്‍ പിന്തള്ളി.

സീസണില്‍ തുടര്‍ച്ചയായ വിജയങ്ങളുടെ റെക്കോഡാണ് യുഎസ് ഗ്രാന്റ് പ്രീയില്‍ വിജയിച്ചതോടെ വെറ്റലിന് സ്വന്തമായത്. തുടര്‍ച്ചയായ നാലാം ലോകകിരീടം സ്വന്തമാക്കി മുന്നേറുന്ന വെറ്റലിന് ബ്രസീലില്‍ നടക്കുന്ന അവസാന ഗ്രാന്‍പ്രീയിലും വിജയിക്കാനായാല്‍, ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ വിജയമെന്ന റെക്കോഡും സ്വന്തമാകും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :