വെറ്റലിന്റെ ലോകകിരീടത്തിന്റെ തട്ടകമാകുക ബുദ്ധ സര്‍ക്യൂട്ട്

ടോക്യോ| WEBDUNIA|
PRO
ന്യൂഡല്‍ഹിയിലെ ബുദ്ധ സര്‍ക്യൂട്ടില്‍ നടക്കുന്ന ഇന്ത്യന്‍ ഗ്രാന്‍പ്രീയില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളിലൊന്ന് നേടിയാല്‍ വെറ്റലിന് ലോകകിരീടം സ്വന്തമാക്കാനാകും.

തുടര്‍ച്ചയായ നാലാം ലോകകിരീടം നേടി റെഡ്ബുള്‍ ഡ്രൈവര്‍ ജര്‍മനിയുടെ സെബാസ്റ്റ്യന്‍ വെറ്റല്‍ ഫോര്‍മുല വണ്‍ കാറോട്ട ചാമ്പ്യന്‍ഷിപ്പിലെ ജപ്പാനീസ് ഗ്രാന്‍പ്രീയില്‍ ജേതാവായതോടെയാണ് ഇന്ത്യയില്‍ ഈ നേട്ടം അദ്ദേഹത്തെ കാത്തിരിക്കുന്നത്.

നാല് ഗ്രാന്‍പ്രീകള്‍ മാത്രം ശേഷിക്കെ, 297 പോയന്റുമായി കിരീടം വെറ്റല്‍ സ്വന്തമാക്കിക്കഴിഞ്ഞു. ഫെരാരിയുടെ ഫെര്‍ണാണ്ടോ അലോണ്‍സോ വെറ്റലിന് 90 പോയന്റ് പിന്നിലാണ്.

ഇന്ത്യന്‍ ഗ്രാന്‍പ്രീയില്‍, അലോണ്‍സോ ഒന്നും രണ്ടും സ്ഥാനത്തെത്തിയില്ലെങ്കില്‍, ശേഷിക്കുന്ന നാല് ഗ്രാന്‍പ്രീകളിലും ഒരുപോയന്റ് പോലും നേടിയില്ലെങ്കിലും വെറ്റല്‍ ജേതാവാകും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :