വിനീത് കുമാര്‍ ടീമില്‍; സൂപ്പര്‍ ലീഗ് താരങ്ങളില്ല

ന്യൂഡല്‍ഹി| WEBDUNIA| Last Modified ചൊവ്വ, 5 നവം‌ബര്‍ 2013 (09:33 IST)
ഇന്ത്യന്‍ സൂപ്പര്‍ലീഗിനുവേണ്ടി ഐഎംജി റിലയന്‍സുമായി കരാറൊപ്പിട്ട താരങ്ങളെ ഒഴിവാക്കി ഫിലിപ്പീന്‍സിനും നേപ്പാളിനുമെതിരെ ഈ മാസം നടക്കുന്ന സൗഹൃദ ഫുട്‌ബോള്‍ മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു.

ടീമിനെ കോച്ച് വിം കോവര്‍മാന്‍സാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കൊല്‍ക്കത്ത ടീം യുണൈറ്റഡ് എസ്സിയുടെ മലയാളി മിഡ്ഫീല്‍ഡര്‍ സികെ വിനീത് ടീമില്‍ ഇടം നേടി. നവംബര്‍ 15-ന് ഫിലിപ്പീന്‍സിനെതിരെയും 19-ന് നേപ്പാളിനെതിരെയുമാണ് മത്സരങ്ങള്‍.

സൂപ്പര്‍ലീഗ് താരങ്ങളെ ഒഴിവാക്കിയതോടെ, മുന്‍നിര താരങ്ങളായ സയ്യദ് റഹിം നബി, ഗുര്‍മാംഗി സിങ്, നിര്‍മല്‍ ഛേത്രി, സുബ്രത പാല്‍, സന്ദേഷ് ജിംഗന്‍ എന്നിവര്‍ക്ക് ടീമിലിടം കിട്ടിയില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :