വിജേന്ദറിന്റെ അവധി അപേക്ഷ സ്വീകരിച്ചില്ല

ചണ്ഡീഗഢ്| WEBDUNIA|
PRO
മയക്കുമരുന്നു കേസില്‍ ആരോപണവിധേയനായ ബോക്സിങ് താരം വിജേന്ദര്‍ സിങ് എന്‍ഐഎസ് ക്യാമ്പില്‍ അവധിക്കായി നല്‍കിയ അപേക്ഷ സായ് സ്വീകരിച്ചില്ല.

മൂന്നുതവണ വിജേന്ദറിന് അവധി നല്‍കി. വിജേന്ദറിനെ ക്യാമ്പില്‍നിന്നു പുറത്താക്കാനുള്ള തീരുമാനം ഇതുവരെ എടുത്തിട്ടില്ലെന്നായിരുന്നു ഇന്ത്യന്‍ അമച്വര്‍ ബോക്സിങ് ഫെഡറേഷന്‍ പ്രസിഡന്റ് അഭിഷേക് മറ്റോറിയയുടെ വിശദീകരണം.

ബോക്സറും ഒളിമ്പിക്സ് മെഡല്‍ ജേതാവുമായ വിജേന്ദര്‍ സിംഗ് പന്ത്രണ്ടു തവണ ഹെറോയിന്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് പഞ്ചാബ് പൊലീസിന്റെ സ്ഥിരീകരണമുണ്ടായിരുന്നു. അനൂപ് സിംഗ് കഹ്ലോണ്‍ അടക്കമുള്ള മയക്കുമരുന്നു കടത്തുകാരില്‍നിന്നാണ് ഇതു വാങ്ങിയതെന്നും വ്യക്തമായിട്ടുണ്ട്.

30 കോടി രൂപ വിലവരുന്ന 26 കിലോഗ്രാം ഹെറോയിന്‍ കഹ്ലോണീന്റെ ഫ്ലാറ്റിന് സമീപത്ത് നിന്നും കണ്ടെത്തുകയും ചെയ്തിരുന്നു. ഫ്‌ളാറ്റിനു സമീപത്തുനിന്നു വിജേന്ദറിന്റെ ഭാര്യയുടെ വാഹനം കണ്ടതിനേത്തുടര്‍ന്ന്‌ സംഭവത്തില്‍ വിജേന്ദറിനും പങ്കുണ്ടെന്ന സംശയം ഉയരുകയായിരുന്നു.

2012 ഡിസംബറിനും 2013 ഫെബ്രുവരിക്കുമിടയിലാണ് ഇയാളില്‍നിന്ന് വിജേന്ദറും മറ്റൊരു ബോക്സിംഗ് താരം രാം സിംഗും സ്വന്തം ആവശ്യത്തിന് ഹെറോയിന്‍ വാങ്ങിയതെന്നും പൊലീസ് വെളിപ്പെടുത്തിയിരുന്നു.

മയക്കുമരുന്ന് കടത്ത് മാഫിയയുമായി ബന്ധമുണ്ടെന്നു തെളിയാത്തതിനാലാണ് അറസ്റ്റ് ചെയ്യാത്തതെന്നും പൊലീസ് പറഞ്ഞു. ശാസ്ത്രീയ തെളിവിന് മുടിയുടെ സാംമ്പിള്‍ ശേഖരിക്കാനും തീരുമാനിച്ചിട്ടുണ്ട്.

വിജേന്ദര്‍ എണ്‍പതോളം തവണ കഹ്ലോണുമായി ഫോണില്‍ സംസാരിച്ചിട്ടുണ്ട്. പത്തോളം എസ്എംഎസുകളും കൈമാറിയിട്ടുണ്ട്. വിജേന്ദറിന്‍റെ ഫോണില്‍നിന്നാണ് കഹ്ലോണുമായി സംസാരിച്ചിരുന്നതെന്ന് ചോദ്യം ചെയ്യലില്‍ രാം സിംഗ് വെളിപ്പെടുത്തിയിരുന്നു.

പഞ്ചാബ് പൊലീസില്‍ ഹെഡ് കോണ്‍സ്റ്റബ്ളായിരുന്ന രാം സിംഗ്ങിനെ, മയക്കുമരുന്ന് ഉപയോഗിച്ചതായി സമ്മതിച്ചതിനെത്തുടര്‍ന്ന് പിരിച്ചുവിട്ടിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :