റയലിന് സ്പാനിഷ് സൂപ്പര്‍ കപ്പ്

മാഡ്രിഡ്| WEBDUNIA| Last Modified വ്യാഴം, 30 ഓഗസ്റ്റ് 2012 (09:55 IST)
PRO
PRO
എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ സ്പാനിഷ് സൂപ്പര്‍ കപ്പ് കിരീടം റയല്‍ മാഡ്രിഡിന്. രണ്ടാം പാദ മത്സരത്തില്‍ ബാഴ്സലോണയെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണു റയല്‍ പരാജയപ്പെടുത്തിയത്.

കളിയുടെ ആദ്യ പകുതിയിലാണു മൂന്നു ഗോളുകളും പിറന്നത്. പതിനൊന്നാം മിനിറ്റില്‍ ബാഴ്സലോണയെ ഞെട്ടിച്ചു ഹിഗ്വെന്‍ ആണ് ആദ്യ ഗോള്‍ പായിച്ചത്. മിനിറ്റുകള്‍ക്കു ശേഷം ബാഴ്സലോണയ്ക്കു മുകളില്‍ ആധിപത്യം ഉറപ്പിച്ചു രണ്ടാം ഗോളും പിറന്നു. പത്തൊമ്പതാം മിനിറ്റില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണു ഗോള്‍ നേടിയത്. ആദ്യ പകുതിയുടെ അവസാന മിനിറ്റില്‍ ബാഴ്സലോണയുടെ മെസി ഒരു ആശ്വാസഗോള്‍ മടക്കിയെങ്കിലും രണ്ടാം പാദത്തില്‍ റയല്‍ പ്രതിരോധം ശക്തമാക്കി വിജയം ഉറപ്പിക്കുകയായിരുന്നു.

തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച മാഡ്രിഡിനു പിഴച്ചില്ല. പതിനൊന്നാം മിനിറ്റില്‍ പന്ത് ക്ലിയര്‍ ചെയ്യുന്നതില്‍ അര്‍ജന്റീനിയന്‍ മിഡ്ഫീല്‍ഡര്‍ ജാവിയര്‍ മസ്‌കെരാനോ വരുത്തിയ പിഴവില്‍ നിന്നായിരുന്നു ഹിഗ്വെയ്‌നിന്റെ ഗോള്‍. ബാഴ്‌സയുടെ വന്മതില്‍ വിക്ടര്‍ വാല്‍ഡെസിനെയും മറികടന്ന് പന്ത് വലയിലേക്ക് തട്ടിയിടുകയായിരുന്നു. ഇരുപത്തി എട്ടാം മിനിറ്റില്‍ റൊണാള്‍ഡോയെ ഫൗള്‍ ചെയ്ത അഡ്രിയാനോയ്ക്ക് ചുവപ്പ് കാര്‍ഡ് ലഭിച്ചതോടെ ബാഴ്‌സയുടെ ശവപ്പെട്ടിയില്‍ അവസാന ആണിയും തറച്ചു.

പത്തൊമ്പതാം മിനിറ്റില്‍ പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഡ്രിഡിന്റെ ലീഡ് ഉയര്‍ത്തി. ഒന്നാം പകുതിയുടെ അവസാന മിനിറ്റില്‍ ഫ്രീകിക്കില്‍ നിന്നായിരുന്നു മെസ്സിയുടെ ഗോള്‍. പോസ്റ്റിന്റെ ഇടതുമൂലയിലേക്ക് ചെത്തിയിറക്കിയ പന്ത് നോക്കി നില്‍ക്കാന്‍ മാത്രമേ മാഡ്രിഡ് താരങ്ങള്‍ക്കു സാധിച്ചുള്ളൂ. 2008നു ശേഷം റയല്‍ മാഡ്രിഡ് ആദ്യമായിട്ടാണ് സൂപ്പര്‍ കപ്പില്‍ മാഡ്രിഡ് വിജയം നേടുന്നത്.കഴിഞ്ഞ മൂന്നു തവണയും ബാഴ്സയായിരുന്നു ചാമ്പ്യന്മാര്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :