വനിതാ ഗുസ്തി: ഇന്ത്യയുടെ ഗീതയ്ക്ക് ഒളിമ്പിക്സ് യോഗ്യത
ന്യൂഡല്‍ഹി|
WEBDUNIA|
PTI
PTI
ഒളിമ്പിക്സ് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ ഗുസ്തി താരമെന്ന ബഹുമതി ഗീതാ സിംഗ് ഫേഗാട്ടിന്. കസാഖ്സ്ഥാനിലെ അസ്തനയില്‍ നടക്കുന്ന ഏഷ്യന്‍ യോഗ്യതാ റൗണ്ടില്‍ സ്വര്‍ണ മെഡല്‍ നേടിയാണ് ഹരിയാനക്കാരിയായ ഗീത ഈ ബഹുമതി സ്വന്തമാക്കിയത്.
അമ്പത്തിയഞ്ച് കിലോഗ്രാം ഇനത്തില്‍ മത്സരിച്ച ഗീത ഫൈനലില്‍ കൊറിയയുടെ ജി യുനെ 5-0 ത്തിന് പരാജയപ്പെടുത്തുകയായിരുന്നു. ഗീതയെക്കൂടാതെ ഈ യോഗ്യതാ റൗണ്ടില്‍ നിന്ന് പുരുഷ താരങ്ങളായ അമിത് കുമാറും യോഗേശ്വര്‍ ദത്തും ഒളിമ്പിക്സിന് യോഗ്യത നേടിയിരുന്നു.
വനിതാ ഗുസ്തി ആദ്യമായി ഒളിമ്പിക്സില്‍ ഉള്‍പ്പെടുത്തുന്നത് 2004ലെ ഏഥന്‍സ് ഗെയിംസിലാണ്. ആ വര്‍ഷവും 2008 ബീജിംഗ് ഒളിമ്പിക്സിനും ഇന്ത്യയില്‍ നിന്ന് വനിതാ ഗുസ്തി താരങ്ങള്‍ക്കാര്‍ക്കും യോഗ്യത നേടാനായിരുന്നില്ല.