ലോക യൂണിവേഴ്സിറ്റി മീറ്റില്‍ ഇന്ത്യന്‍ താരത്തിന് മെഡല്‍

കസാന്‍| WEBDUNIA|
PRO
PRO
റഷ്യയിലെ കസാനിലെ ലോക യൂണിവേഴ്സിറ്റി ചാമ്പ്യന്‍‌ഷിപ്പിലെ ഷോട്ട്പുട്ടില്‍ ഇന്ത്യന്‍ താരത്തിന് മെഡല്‍. ആദ്യമായാണ് ഒരു ഇന്ത്യന്‍ അത്‌ലറ്റിന് ലോക യൂണിവേഴ്സിറ്റി ചാമ്പ്യന്‍‌ഷിപ്പില്‍ ഒരു മെഡല്‍ ലഭിക്കുന്നത്. ഇന്ത്യന്‍ ഷോട്ട്പുട്ട് താരം ഇന്ദര്‍ജിത്ത് സിംഗാണ് മെഡല്‍ നേടിയത്. ഹരിയാന സ്വദേശിയായ ഇന്ദര്‍ജിത്ത് കസാനയില്‍ എറിഞ്ഞിട്ടത്ത് വെള്ളിമെഡലാണ്.

അഞ്ചാമത്തെ ശ്രമത്തിലാണ് ഇന്ദര്‍ജിത്ത് മെഡല്‍ നേട്ടത്തിന് അര്‍ഹനായത്. തന്റെ കരിയറിലെ ഏറ്റവും നല്ല പ്രകടനമാണ് ഇന്ദര്‍ജിത്ത് മീറ്റില്‍ നടത്തിയത്. 19.70 മീറ്റര്‍ ദൂരത്തേക്ക് ഷോട്ട് എറിഞ്ഞാണ് ഇന്ദര്‍ജിത്ത് വെള്ളി നേടിയത്. കഴിഞ്ഞ പൂനെയിലെ ഏഷ്യന്‍ അത്‌ലറ്റിക് മീറ്റില്‍ ഇന്ദര്‍ജിത്തിന് നലാം സ്ഥാനമായിരുന്നു.

റഷ്യയുടെ അലക്സാണ്ടര്‍ ലെസോണിയാണ് സ്വര്‍ണം നേടിയത്. ലെസോണി 20.30 മീറ്ററാണ് ഷോട്ട് എറിഞ്ഞത്. വെങ്കലം നേടിയതും റഷ്യക്കാരനായ വലേറി കൊക്കേവിയാണ്. വലേറി 19.65 മീറ്ററാണ് ഷോട്ട് എറിഞ്ഞത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :