ലണ്ടന്‍ ഒളിമ്പിക്സ്: ഭൂപതി-ബൊപ്പണ്ണ സഖ്യം പുറത്ത്

ലണ്ടന്‍| WEBDUNIA|
PRO
PRO
ലണ്ടന്‍ ഒളിമ്പിക്സില്‍ ഇന്ത്യയുടെ ടെന്നിസ്‌ മെഡല്‍ പ്രതീക്ഷ തകര്‍ന്നു. പുരുഷ വിഭാഗം ഡബിള്‍സില്‍ മെഡല്‍ പ്രതീക്ഷയായിരുന്ന മഹേഷ്‌ ഭൂപതി-രോഹന്‍ ബൊപ്പണ്ണ സഖ്യം രണ്ടാം റൗണ്ടില്‍ പുറത്തായി. ഫ്രാന്‍സിന്റെ റിച്ചാര്‍ഡ്‌ ഗാസ്ഗറ്റ്‌-ജൂലിയന്‍ ബെനേറ്റു സഖ്യത്തോടാണ്‌ ഇവര്‍ പരാജയപ്പെട്ടത്.

ഒന്നാം ഗെയിം ഏറെയൊന്നും ബുദ്ധിമുട്ടാതെ ഫ്രഞ്ച് ജോഡി നേടിയപ്പൊള്‍. രണ്ടാം ഗെയിമിന്റെ ആദ്യം ഭൂപതി- ബൊപ്പണ്ണ സംഖ്യം ഏറെ വെല്ലുവിളികള്‍ ഉയര്‍ത്തി. 4-4 എന്ന നിലയില്‍ കളി പുരോഗമിച്ചെങ്കിലും ഫ്രഞ്ച് സഖ്യം മേല്‍ക്കൈ നേടുകയായിരുന്നു. സ്‌കോര്‍ : 3 -6, 4-6.

കളിയുടെ എഴുപത്തേഴാം മിനിറ്റിനുള്ളില്‍ ഫ്രഞ്ച്‌ സഖ്യത്തോട്‌ ഇന്ത്യന്‍ സംഘം തോല്‍വി സമ്മതിക്കുകയായിരുന്നു. ഡബിള്‍സില്‍ ലിയാന്‍ഡര്‍ പെയ്സ്‌-വിഷ്ണുവര്‍ധന്‍ സഖ്യവും ഇന്ത്യയ്ക്ക്‌ വേണ്ടി മത്സരിക്കുന്നുണ്ട്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :