രാജ്യത്തിന് വേണ്ടി ആരോടൊപ്പവും കളിക്കും: സാനിയ

ന്യൂഡല്‍ഹി| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
ലണ്ടന്‍ ഒളിമ്പിക്സില്‍ ആരോടൊപ്പം വേണമെങ്കിലും കളിക്കാന്‍ തയാറെന്ന് ടെന്നിസ് താരം സാനിയ മിര്‍സ. മിക്സഡ് ഡബിള്‍സില്‍ ലിയാന്‍ഡര്‍ പേസ്, മഹേഷ് ഭൂപതി, രോഹന്‍ ബൊപ്പണ്ണ എന്നിവരില്‍ ആരായാലും കുഴപ്പമില്ലെന്നാണ് സാനിയ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയത്.

രാജ്യത്തിന് വേണ്ടി കളിക്കുന്നത് അഭിമാനകരമായ കാര്യമാണ്. രാജ്യത്തിന്റെ വിജയമാണു പ്രധാനം. മികച്ച പരീശിലനത്തിലാണിപ്പോള്‍. ഒളിമ്പിക്സ് വിജയം നേടാന്‍ സാധിക്കും എന്ന് പ്രതീക്ഷിക്കുന്നു- സാനിയ പറഞ്ഞു.

ഓള്‍ ഇന്ത്യാ ടെന്നീസ് അസോസിയേഷനും കളിക്കാരും തമ്മിലുള്ള പ്രശ്നങ്ങളില്‍ തന്നെ കരുവാക്കുകയാണെന്ന് കാണിച്ച് സാനിയ ഈയിടെ പുറത്തിറക്കിയ പത്രക്കുറിപ്പ് ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :