ലണ്ടന്‍ ഒളിമ്പിക്സ്: പെയ്സ് സഖ്യം പുറത്ത്

ലണ്ടന്‍| WEBDUNIA|
PRO
PRO
ലണ്ടന്‍ ഒളിമ്പിക്സ് ടെന്നീസില്‍ ഇന്ത്യയുടെ ലിയാന്‍ഡര്‍ പെയ്സ്‌-വിഷ്ണു വര്‍ധന്‍ സഖ്യം പ്രീക്വാര്‍ട്ടറില്‍ പുറത്ത്‌. രണ്ടാം സീഡായ മൈക്കിള്‍ ലോദ്ര- ജോ വില്‍ഫ്രഡ്‌ സോങ്ക സഖ്യത്തോടു അവസാനം വരെ പൊരുതിയാണ്‌ പെയ്സ്‌-വിഷ്ണു വര്‍ധന്‍ ജോഡി പുറത്തായത്‌. സ്കോര്‍: 6-7, 6-4, 3-6

അതേസമയം, ലോക മൂന്നാം നമ്പര്‍ ടെന്നീസ് താരം റഷ്യയുടെ മരിയാ ഒളിമ്പിക്സ് ടെന്നീസില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. പ്രീ ക്വാര്‍ട്ടറില്‍ പതിനഞ്ചാം സീഡ്‌ താരം ജര്‍മനിയുടെ സബീന്‍ ലിസിക്കിയെ പരാജയപ്പെടുത്തിയ ഷറപ്പോവ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇടംനേടിയത്. സ്കോര്‍: 6-7 (8), 6-4, 6-3.

ഷറപ്പോവയുടെ ആദ്യത്തെ ഒളിമ്പിക്സാണിത്‌. ക്വാര്‍ട്ടര്‍ ഫൈനലില്‍ ബെല്‍ജിയത്തിന്റെ കിം ക്ലൈസ്റ്റേഴ്സാണ്‌ ഷറപ്പോവയുടെ എതിരാളി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :