നദാലിന് പകരം ഗാസോള്‍ പതാകയേന്തും

ലണ്ടന്‍| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
റാഫേല്‍ നദാലിന് പകരം ബാസ്ക്കറ്റ്ബോള്‍ താരം പൗ ഗാസോള്‍ ഒളിമ്പിക്‌സ് ഉദ്‌ഘാടന ചടങ്ങില്‍ സ്‌പെയിന്റെ പതാകയേന്തും. പരുക്കിനെ തുടര്‍ന്ന് നദാല്‍ ഒളിമ്പിക്സില്‍ നിന്ന് പിന്‍‌മാറിയിരുന്നു.

സ്‌പെയിന്റെ എക്കാലത്തെയും മികച്ച ബാസ്‌കറ്റ്‌ബോള്‍ താരമാണു ഗാസോള്‍. ബെയ്‌ജിംഗ്‌ ഒളിമ്പിക്‌സില്‍ ഗാസോളിന്റെ മികവില്‍ സ്‌പാനിഷ്‌ ടീം വെള്ളി നേടിയിരുന്നു. 2006 ലോക ചാമ്പ്യന്‍ഷിപ്പിലും 2009, 2011 യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിലും സ്‌പാനിഷ്‌ ടീം റണ്ണര്‍ അപ്പായി.

യു എസിലെ നാഷണല്‍ ബാസ്‌കറ്റ്‌ബോള്‍ അസോസിയേഷന്‍ ലീഗില്‍ ലോസാഞ്ചലസ്‌ ലേക്കേഴ്‌സിന്റെ താരം കൂടിയാണ്‌ ഗാസോള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :