റോണാള്‍ഡോയെ നഷ്ടപ്പെടുത്താന്‍ തയ്യാറല്ല: റയല്‍ മാന്‍ഡ്രിഡ് പ്രസിഡന്റ്
മാഡ്രിഡ്|
WEBDUNIA|
PRO
PRO
ക്രിസ്റ്റാനോ റോണാള്‍ഡോ നഷ്ടപ്പെടുത്താന്‍ തയ്യാറല്ലെന്ന് റയല്‍ മാന്‍ഡ്രിഡ് പ്രസിഡന്റ് ഫ്ളോറിന്ഡോ പെരസിന് പറഞ്ഞു. റയല്‍ റോണാള്‍ഡോയ്ക്ക് ചുറ്റുമുണ്ടാകുമെന്നും എത്ര വലിയ ഓഫറിന് മുന്നിലും റോണാള്ഡയെ വിട്ട് കൊടുക്കാന്‍ തങ്ങള്‍ തയ്യാറല്ലെന്നുമാണ് റയല്‍ മാന്‍ഡ്രിഡ് പ്രസിഡന്റ് പറയുന്നത്.
2009ല്‍ മാഞ്ചസ്റ്റഡ് യുണൈറ്റഡില്‍ നിന്ന് 131 മില്യണെന്ന റെക്കോര്‍ഡ് തുകക്കായിരുന്നു റയലിലേക്ക് റൊണാള്‍ഡോയെ കൊണ്ടുവന്നത്. റയലിനായി 135 കളികളില്‍ നിന്ന് 146 ഗോളും റൊണാള്ഡോനേടി. എന്നാല്‍ കുറച്ചു നാളായി റൊണാള്‍ഡോ, റയലില്‍ സംത്യപ്തനല്ലെന്നാണ് അഭ്യൂഹം.
റൊണാള്‍ഡോ, തന്റെ പഴയ തട്ടകമായ മാഞ്ചസ്റ്റഡ് യുണൈറ്റഡിലേക്കോ ഫ്രഞ്ച് ക്ലബായ മൊണോക്കോയിലേക്കോ പോകുമെന്ന് വാര്‍ത്ത പരന്നിരുന്നു. എന്നാല്‍ റോണാള്‍ഡോ തന്റെ കരിയര്‍ അവസാനിപ്പിക്കുന്നത് റയല്‍ മാന്‍ഡ്രിഡില്‍ തന്നെയായിരിക്കുമെന്ന ഫ്ളോറിന്ഡോ പെരസിന്റെ പ്രസ്താവന അഭ്യൂഹങ്ങളെ പൂര്‍ണ്ണമായി തളളികളയുന്നതാണ്.