റെക്കോര്‍ഡ്; ഗോള്‍ഡന്‍ ബൂട്ട് മൂന്നാം തവണയും മെസ്സിക്ക്

ബാര്‍സിലോണ| WEBDUNIA| Last Modified വ്യാഴം, 21 നവം‌ബര്‍ 2013 (09:13 IST)
PRO
ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരം തുടര്‍ച്ചയായി മൂന്നാം തവണയും നേടി ലയണല്‍ മെസി റെക്കോര്‍ഡിട്ടു. 2012-13 സീസണില്‍ ബാഴ്‌സിലോണയ്ക്ക് വേണ്ടി 46 ഗോള്‍ നേടിയാണ് മെസി പുരസ്‌കാരത്തിന് അര്‍ഹനായത്.

ഇതാദ്യമായാണ് ഒരു ഫുട്‌ബോള്‍ താരം ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരം മൂന്ന് തവണ നേടുന്നത്. 2009-10 സീസണില്‍ 34 ഗോളും 2011-12 സീസണില്‍ 50 ഗോളും നേടിയാണ് മെസി പുരസ്‌കാരം നേടിയിരുന്നത്.

പുരസ്‌കാരം ബാഴ്‌സലോണ ടീം അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും സമര്‍പ്പിക്കുന്നതായി മെസി പറഞ്ഞു. ഇത് ടീമിന് ലഭിച്ച പുരസ്‌കാരമാണെന്നും മെസി കൂട്ടിചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :